നെറ്റ്ഫ്ലിക്സ് സലിം കുമാർ ആയിരുന്നെങ്കിൽ എങ്ങനെയിരിക്കും? നിങ്ങൾ എപ്പോഴെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് സലിം കുമാറിന്‍റെ തഗ് മറുപടികളാണ് വീഡിയോയ്ക്കൊപ്പം ഒരുക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്‍റെ യൂട്യൂബ് ചാനലിലാണ് വീഡിയോ പുറത്തുവിട്ടത്. നെറ്റ്ഫ്ലിക്സായി നല്ല സ്റ്റൈലിഷ് ലുക്കിലാണ് സലിം കുമാർ പ്രത്യക്ഷപ്പെടുന്നത്. വിവിധ ആവശ്യങ്ങളുമായി എത്തുന്ന പ്രേക്ഷകരോടുള്ള താരത്തിന്‍റെ പ്രതികരണങ്ങൾ വീഡിയോയിൽ കാണിക്കുന്നു. ഫ്രണ്ട്സ് സീരീസ് മാത്രം കാണുന്നവർ മുതൽ സീരിയൽ കാണാൻ വരുന്ന സഹോദരിമാർ വരെ വീഡിയോയിലുണ്ട്. സലിം കുമാറിന്‍റെ ക്ലാസിക് ഡയലോഗുകളും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വീഡിയോ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. സലിം കുമാറിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്‍റുകളുമായി എത്തിയിരിക്കുന്നത്. സലിം കുമാറിനെ നെറ്റ്ഫ്ലിക്സിന്‍റെ ബ്രാൻഡ് അംബാസഡറാക്കണമെന്ന ആവശ്യവുമായി വരെ ആരാധകർ രംഗത്തെത്തിയിരുന്നു.
Post a Comment
0 Comments