തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബുധനാഴ്ച നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനചടങ്ങ് മാറ്റിവെച്ചു. സാംസ്കാരിക മന്ത്രി വി.എൻ വാസവനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മെയ് 27 നാണ് ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. 'ആർക്കറിയാം' എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും 'ഫ്രീഡം ഫൈറ്റ്', 'മധുരം', 'നായാട്ട്' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജോജു ജോർജും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. 'ഭൂതകാലം' എന്ന ചിത്രത്തിലെ അഭിനയത്തിന് രേവതി മികച്ച നടിക്കുള്ള പുരസ്കാരം നേടി.
Post a Comment
0 Comments