Type Here to Get Search Results !

Bottom Ad

മോഹന്‍ലാലും ഫഹദും ഒരുമിക്കുന്നു? ചേലേമ്പ്ര ബാങ്ക് കൊള്ള സിനിമയാകുന്നു

കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ചേലേമ്പ്ര ബാങ്ക് കൊള്ള സിനിമയാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ട്. അനിർബൻ ഭട്ടാചാര്യയുടെ 'ഇന്ത്യാസ് മണി ഹെയിസ്റ്റ്: ദി ചേലേമ്പ്ര ബാങ്ക് റോബറി' എന്ന കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അടുത്തിടെ പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങിൽ മോഹൻലാൽ പങ്കെടുത്തിരുന്നു. മലപ്പുറത്തെ ചേലേമ്പ്ര ബാങ്ക് കവർച്ചക്കേസിലെ പ്രതികളെ തേടി കേരള പൊലീസ് നടത്തിയ 56 ദിവസത്തെ സാഹസിക അന്വേഷണം ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുക. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വേഷത്തിൽ മോഹൻലാലിനെയും ഫഹദ് ഫാസിലിനെ കൊള്ള സംഘത്തലവനായും പരിഗണിക്കുന്നുണ്ട്. 2007 ലെ പുതുവത്സര തലേന്നാണ് രാജ്യത്തിലാകെ ചര്‍ച്ചയായ വന്‍കവര്‍ച്ച നടന്നത്. 80 കിലോ സ്വർണവും 25 ലക്ഷം രൂപയും മോഷ്ടാക്കൾ കടത്തി. നിരവധി പേരുടെ ഫോൺ രേഖകൾ വേഗത്തില്‍ പരിശോധിക്കാന്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം സോഫ്റ്റ്‍വെയര്‍ വികസിപ്പിച്ചെടുത്തത് വലിയ വാർത്തയായിരുന്നു. ഫഹദും മോഹൻലാലും നേരത്തെ റെഡ് വൈനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നെങ്കിലും ഒരു രംഗത്തില്‍ മാത്രമാണ് ഇരുവരും അഭിനയിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad