Type Here to Get Search Results !

Bottom Ad

ഗോത്രവര്‍ഗ സംഗീതപാരമ്പര്യം ലോകശ്രദ്ധയിലേക്കെത്തിച്ച കലാകാരി; നഞ്ചിയമ്മയെ ആദരിച്ച് സർക്കാർ

തിരുവനന്തപുരം: തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയെ കേരള സർക്കാർ ആദരിച്ചു. കേരളത്തിലെ ഗോത്രവർഗ ജനതയുടെ സംഗീത പാരമ്പര്യം ലോകശ്രദ്ധയിലേക്ക് എത്തിച്ച കലാകാരിയെ ആദരിച്ചതിലൂടെ 'പരമ്പരാഗത അറിവുകളുടെ സംരക്ഷണത്തിലും പ്രചാരണത്തിലും തദ്ദേശീയ വനിതകളുടെ പങ്കാളിത്തം' എന്ന ഈ വർഷത്തെ ദിനാചരണത്തിന്റെ സന്ദേശം സർക്കാർ ഉയർത്തിപ്പിടിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നഞ്ചിയമ്മയുമൊത്തുള്ള ചിത്രം തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആദിവാസി ജനതയുടെ വിലമതിക്കാനാവാത്ത സംസ്കാരവും അറിവും പ്രാധാന്യത്തോടെ കാണാനും ഭാവിതലമുറയ്ക്ക് കൈമാറാനും നമുക്ക് കഴിയണം. അതേസമയം, അവരുടെ ക്ഷേമത്തിനും പുരോഗതിക്കും ഫലപ്രദമായ നയങ്ങൾ നടപ്പാക്കേണ്ടതുണ്ട്. ഈ ലക്ഷ്യങ്ങൾ മനസ്സിൽ വച്ചാണ് ഈ മേഖലയുമായി ബന്ധപ്പെട്ട നയങ്ങളും പദ്ധതികളും സർക്കാർ ആവിഷ്കരിക്കുന്നത്. ഇതിന്‍റെ ഭാഗമായി, ആദിവാസി ജനതയുടെ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, ഭൂമി, പാർപ്പിടം തുടങ്ങി നിരവധി ആവശ്യങ്ങളിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad