പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഇന്നു മുതല്‍ അതിവേഗ വിസ്താരം. മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയിൽ 25 മുതൽ 31 വരെയുളള ഏഴ് സാക്ഷികളെ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഇന്ന് മുതൽ വിചാരണ വേഗത്തിലാക്കാൻ ദിവസേന അഞ്ച് പേരെ വിസ്തരിക്കും. കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന 25-ാം സാക്ഷി രാജേഷ്, 26-ാം സാക്ഷി ജയകുമാർ എന്നിവരടക്കം ഏഴുപേരെ വിസ്തരിക്കും. 27-ാം സാക്ഷി സെയ്ദലവി, 28-ാം സാക്ഷി മണികണ്ഠൻ, 29-ാം സാക്ഷി സുനിൽകുമാർ, 30-ാം സാക്ഷി താജുദ്ദീൻ, 31-ാം സാക്ഷി ദീപു എന്നിവരുടെ വിസ്താരമാണ് ഇന്ന് നടക്കുക.
Post a Comment
0 Comments