ലക്നൗ: യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് തള്ളിയത്. മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കഴിഞ്ഞ 22 മാസമായി ജയിലിലാണ്. 2020 ഒക്ടോബർ 5 ന് ഹത്രാസ് ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഡൽഹിക്കടുത്തുള്ള മഥുര ടോൾ പ്ലാസയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഹത്രാസിൽ കലാപശ്രമം നടന്നതായി കുറ്റപത്രത്തിൽ പറയുന്നു. ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്‍റെ ഭാഗമാണെന്ന് ഉത്തർപ്രദേശ് പോലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. സിഎഎ, എൻആർസി പ്രതിഷേധങ്ങളുടെ മറവിൽ ഉത്തർപ്രദേശിൽ വർഗീയ പ്രക്ഷോഭം സൃഷ്ടിക്കാൻ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കിയതായി യുപി പൊലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നു. നീക്കം പരാജയപ്പെട്ടതിനെ തുടർന്നു ഹത്രാസ് വിഷയമാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
Post a Comment
0 Comments