ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'കടുവ' ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തി. തിയേറ്ററുകളിൽ 50 കോടി കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും ചില കേന്ദ്രങ്ങളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. മാസ് എന്‍റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായികയായി എത്തുന്നത്. ഇതാദ്യമായാണ് പൃഥ്വിരാജും സംയുക്തയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസുമായി സഹകരിച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. കഥാപാത്രത്തിന്‍റെ പേരിന്റെയും തിരക്കഥയുടെയും പേരിൽ തുടക്കം മുതൽ തന്നെ സിനിമ വാർത്തകളിലും നിയമപോരാട്ടങ്ങളിലും സജീവമാണ്.
Post a Comment
0 Comments