Type Here to Get Search Results !

Bottom Ad

അയാളുടെ മുപ്പതോളം ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നു: മോശം അനുഭവം വെളിപ്പെടുത്തി നിത്യാ മേനോൻ

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കി എന്നയാൾ നടി നിത്യ മേനോനെ വിവാഹം കഴിക്കണം എന്ന തരത്തിൽ പലയിടങ്ങളിലും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി നിത്യ മേനോൻ.  വര്‍ഷങ്ങളായി സന്തോഷ് ശല്യം ചെയ്ത് കഷ്ടപ്പെടുത്തിയെന്നും തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നും നിത്യ പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു നിത്യയുടെ പ്രതികരണം.  നിത്യയുടെ വാക്കുകൾ: "അയാള്‍ പറയുന്നത് ഒക്കെ കേട്ട് വിശ്വസിച്ചാല്‍ നമ്മളാകും മണ്ടന്‍മാര്‍. കുറെ വര്‍ഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇയാൾ ഇങ്ങനെ പബ്ലിക് ആയിട്ടൊക്കെ വന്നപ്പോൾ ശരിക്കും ഷോക്കായി പോയി. അഞ്ചാറ് വര്‍ഷങ്ങളായി അയാള്‍ പുറകെയാണ്. ഭയങ്കര പ്രശ്നം ആയിരുന്നു ആയാൾ. ആളുകള്‍ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല കാര്യങ്ങള്‍. ശരിക്കും ഞാന്‍ ആയത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഇരിക്കുന്നത്. ഇതിലൊന്നും തന്നെ ഇടപെടാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടാണത്. എല്ലാവരും എന്നോട് പൊലീസില്‍ പരാതി കൊടുക്കണമെന്നെക്കെ പറഞ്ഞിരുന്നു. പക്ഷെ ഓരോരുത്തര്‍ക്കും ഓരോത്തരുടെ ജീവിതമാണല്ലോ, എനിക്ക് എന്റെ ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാന്‍ കുറെ കാര്യങ്ങളുണ്ട്."

Post a Comment

0 Comments

Top Post Ad

Below Post Ad