ആലുവ: മങ്കിപോക്സ് ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുപി സ്വദേശിയായ 30കാരൻ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് യു.എ.ഇ.യിൽ നിന്ന് പുറത്താക്കി കൊച്ചി വിമാനത്താവളത്തിലെത്തിച്ചപ്പോഴാണ് മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ചിക്കൻപോക്സ് ആണെന്ന് സ്ഥിരീകരിച്ചു. ഇതിന് ചികിത്സയിലിരിക്കെയാണ് ഇയാൾ രക്ഷപ്പെട്ടത്. കോവിഡ് ബാധിതർക്കുള്ള വാർഡിലാണു യുവാവിനെ കിടത്തിയിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments