തിരുവനന്തപുരം : തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ ചെന്നൈയിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈയിൽ നിന്ന് ആർപിഎഫ് ആണ് പിടികൂടിയത്. ഇയാൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് വിവരം പൊലീസിനും മറ്റ് സംസ്ഥാനങ്ങളിലെ സുരക്ഷാ സേനയ്ക്കും കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആർപിഎഫ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും മനപ്പൂർവ്വമുള്ള കൊലപാതകമാണോ ഇതെന്നും ഇനിയും കണ്ടെത്താനായിട്ടില്ല. മരിച്ച മനോരമയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ പ്രതികളിൽ നിന്ന് കണ്ടെടുത്തതായി സൂചനയുണ്ട്.
Post a Comment
0 Comments