റുസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്ത ദി ഗ്രേ മാൻ എന്ന ചിത്രത്തിലൂടെ തമിഴ് സൂപ്പർ സ്റ്റാർ ധനുഷ് ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച നിരൂപണങ്ങളാണ് ലഭിക്കുന്നത്. ലോൺ വോൾഫ് എന്ന വാടക കൊലയാളിയുടെ വേഷമാണ് ധനുഷ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഭാഗമാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഓഡിയോയിലൂടെയാണ് ധനുഷ് ഇക്കാര്യം സ്ഥിരീകരിച്ചത്. റയാൻ ഗോസ്ലിൻ അവതരിപ്പിച്ച സിക്സ് എന്ന കഥാപാത്രത്തിനുളള സന്ദേശം എന്ന രീതിയിലാണ് ഓഡിയോ. സിക്സ്, ഇത് ലോൺ വൂൾഫ് ആണ്. നമ്മൾ ഒരേ ആളുകളെ തിരയുകയാണെന്ന് ഞാൻ കേട്ടു. എനിക്ക് ഒരു ഉപദേശം തരാനുണ്ട്. അന്വേഷിക്കുന്നത് നിര്‍ത്തൂ. നിങ്ങള്‍ നിങ്ങളുടെ സമയം പാഴാക്കുകയാണ്. കാരണം ഞാനാണ് അവനെ ആദ്യം കണ്ടെത്തുന്നതെങ്കില്‍ നിനക്ക് കാണാനായി ഒന്നുമുണ്ടാകില്ല. അതല്ല നീയാണ് ആദ്യം കണ്ടെത്തുന്നതെങ്കില്‍ ഞാന്‍ നിന്നെ തേടി വരും എന്നാണ് മുന്നറിയിപ്പ്. ഗ്രേമാന്‍ യൂണിവേഴ്‌സ് വികസിപ്പിക്കുകയാണെന്നും രണ്ടാം ഭാഗം ഒരുങ്ങുകയാണ് എന്നും പറഞ്ഞുകൊണ്ടാണ് ഓഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
Post a Comment
0 Comments