Type Here to Get Search Results !

Bottom Ad

വിവാഹം മറച്ചുവച്ച് പ്രണയിച്ച് തട്ടിപ്പ്; നടിക്കെതിരേ യൂട്യൂബര്‍

തമിഴ് നടി ദിവ്യ ഭാരതിക്കെതിരെ പരാതിയുമായി യൂട്യൂബർ ആനന്ദരാജ്. പ്രണയം നടിച്ച് 30 ലക്ഷം രൂപയും സ്വർണവും കവർന്നതായി പരാതിയിൽ പറയുന്നു. നടി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന കാര്യം മറച്ചുവച്ചാണ് പ്രണയത്തിലായതെന്നാണ് ഇയാൾ ആരോപിക്കുന്നത്. തന്‍റെ യൂട്യൂബ് ചാനലിന്‍റെ പ്രമോഷൻ വേണ്ടിയാണ് നടിയെ സമീപിച്ചത്. അന്ന് തുടങ്ങിയ സൗഹൃദം പ്രണയമായി മാറി. വിവാഹം കഴിക്കാൻ നടിയുടെ മാതാപിതാക്കളിൽ നിന്ന് അനുവാദം വാങ്ങിയിരുന്നതായും അദ്ദേഹം പറഞ്ഞു. തുടർന്ന് ദിവ്യ ഭാരതി എല്ലാ മാസവും 30,000 രൂപ വീതം വാങ്ങിയിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരുമ്പോൾ അവർ പലപ്പോഴും അതിൽ നിന്ന് ഒഴിഞ്ഞു മാറിയിരുന്നു . അതിന്‍റെ പേരിൽ അയാൾ നടിയുമായി വഴക്കിടുകയും ചെയ്യ്തിരുന്നു . പെട്ടെന്നൊരു ദിവസം ശസ്ത്രക്രിയയ്ക്കായി 9 ലക്ഷം രൂപ അവർ ആവശ്യപ്പെട്ടിരുന്നു . ഇയാളുടെ പക്കലുണ്ടായിരുന്ന പണവും എട്ട് പവൻ സ്വർണവും നടിക്ക് നൽകി. വിവാഹത്തെക്കുറിച്ചുള്ള സംഭാഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് തുടർന്നപ്പോൾ സംശയം തോന്നിയ ആനന്ദ് നടിയുടെ നാട്ടിൽ അന്വേഷിച്ചപ്പോഴാണ് അവർ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന് അറിഞ്ഞത്. ഇതുവരെ 30 ലക്ഷത്തോളം രൂപ തന്നിൽ നിന്ന് തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad