Type Here to Get Search Results !

Bottom Ad

പത്തൊമ്പതാം നൂറ്റാണ്ട് ഓണം റിലീസായി എത്തും

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന 'പത്തൊൻപതാം നൂറ്റാണ്ട്' ഓണം റിലീസായി തീയേറ്ററുകളിലെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകന്‍റെ കഥ പറയുന്ന ചിത്രത്തിൽ യുവനടൻ സിജു വിൽസണാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് കൃഷ്ണ, ടിനിടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി, ചാലിപ്പാല, ശരൺ, മണികണ്ഠൻ ആചാരി, സെന്തിൽകൃഷ്ണ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ ടോംജി വർഗീസ്, സിദ്ധ രാജ്, ജയപ്പൻ, സായ് കൃഷ്ണ, ബിനി, അഖില, ട്വിങ്കിൾ ജോബി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ജയചന്ദ്രനാണ് സംഗീതം പകർന്നത്. വി.സി.പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ശ്രീ ഗോകുലം മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad