തിരുവനന്തപുരം: തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഇന്ന് അന്താരാഷ്ട്ര ആദിവാസി ദിനം ആചരിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ ദേശീയ അവാർഡ് ജേതാവായ ഗായിക നഞ്ചിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിക്കും. മുഖ്യമന്ത്രി തന്നെ പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. മറയൂർ ജഗദീഷും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ, മലപ്പുലയാട്ടം തുടങ്ങിയ സാംസ്കാരിക പരിപാടികളും ഇതോടൊപ്പം അവതരിപ്പിക്കും. അവാർഡ് കിട്ടിയതിൽ സച്ചി സാറിനാണ് നന്ദി പറയേണ്ടതെന്നാണ് നഞ്ചിയമ്മ പ്രതികരിച്ചത്. അദ്ദേഹം കാരണമാണ് ഞാൻ ഇതുവരെ എത്തിയത്. പല ജോലികൾ ചെയ്‌ത് കഷ്ടപ്പെടുന്ന സമയത്താണ് സച്ചി സാർ എന്നെ കണ്ടതും സിനിമയിലേക്ക് ക്ഷണിച്ചതും. അദേഹത്തിനെ ജീവിതത്തിൽ മറക്കില്ല. ദേശീയ അവാർഡ് ലഭിച്ചതിൽ സന്തോഷമെന്നും നഞ്ചിയമ്മ പറഞ്ഞു.
Post a Comment
0 Comments