കൊച്ചി: ദേശീയപാതയിൽ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. അങ്കമാലിക്കടുത്ത് അത്താണിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. പറവൂർ സ്വദേശിയായ ഹാഷിം ആണ് മരിച്ചത്. അങ്കമാലി-ഇടപ്പള്ളി റോഡിൽ നെടുമ്പാശ്ശേരി സ്കൂളിന് സമീപമാണ് സംഭവം. രാത്രി 11 മണിയോടെ റോഡിലെ വളവിലായിരുന്നു അപകടം. രാത്രി തന്നെ ദേശീയപാത അധികൃതർ റോഡിലെ കുഴികൾ അടച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മരിച്ച ഹാഷിം ഹോട്ടൽ തൊഴിലാളിയാണ്. അപകടം നടന്ന സ്ഥലത്ത് എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധിച്ചു. മാസങ്ങളായി റോഡ് കുഴികൾ കൊണ്ട് മൂടിയിട്ടില്ല. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച നിരവധി പേർ ഈ പ്രദേശത്തുകൂടി സഞ്ചരിക്കുമ്പോൾ അപകടമുണ്ടായിട്ടുണ്ട്. കുഴികൾ കൃത്യമായി അടയ്ക്കാത്തതാണ് അപകടങ്ങൾ പതിവാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
Post a Comment
0 Comments