Type Here to Get Search Results !

Bottom Ad

ഭാവനയുടെ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ചിത്രീകരണം പുരോഗമിക്കുന്നു

ഭാവനയും ഷറഫുദ്ധീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള ചിത്രത്തിൽ ഭാവന നായിക വേഷത്തിൽ എത്തുകയാണ്. ഭാവന, ഷറഫുദ്ദീൻ, അശോകൻ, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അഫ്സാന ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നവംബർ ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തും. ബോൺഹോമി എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ലണ്ടൻ ടാക്കീസുമായി സഹകരിച്ച് റെനീഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ എഡിറ്റർ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ് ചിത്രത്തിന്‍റെ രചനയും എഡിറ്റിംഗും സംവിധാനവും നിർവഹിക്കുന്നത്. അരുൺ റുഷ്ദിയാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് പോൾ മാത്യു, നിഷാന്ത് രാംടെക്, ജോക്കർ ബ്ലൂസ് എന്നിവർ സംഗീതം പകരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad