Type Here to Get Search Results !

Bottom Ad

സൂര്യപ്രിയയുടെ കൊലപാതകം; ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് തേടി യുവജന കമ്മീഷന്‍

Top Post Ad

പാലക്കാട്: ഡി.വൈ.എഫ്.ഐ നേതാവ് സൂര്യപ്രിയയുടെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് സംസ്ഥാന യുവജന കമ്മീഷൻ ആവശ്യപ്പെട്ടതായി ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം അറിയിച്ചു. പാലക്കാട് കൊന്നല്ലൂർ സ്വദേശിനി സൂര്യ പ്രിയയുടെ കൊലപാതക വാർത്ത കേരള സമൂഹം ഞെട്ടലോടെയാണ് കേട്ടതെന്ന് ചിന്താ ജെറോം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചിന്തയുടെ പ്രതികരണം. സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വവും ഭാവിയിൽ സമൂഹത്തെ നയിക്കേണ്ടതുമായ സാമൂഹിക, രാഷ്ട്രീയ പ്രവർത്തകയായ പെൺകുട്ടിയെയാണ് പ്രതി സുജീഷ് കൊലപ്പെടുത്തിയത്. വ്യക്തികൾക്ക് സ്വീകാര്യമല്ലാത്ത സ്വഭാവ രൂപീകരണവും അവരുടെ സ്വാതന്ത്ര്യവും അഭിപ്രായവും യുവാക്കളെ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു. നാളത്തെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന ഇത്തരം വിദ്വേഷങ്ങളെ ഇല്ലാതാക്കാൻ ബോധവൽക്കരണ പരിപാടികൾ വ്യാപിപ്പിക്കും. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള സംസ്ഥാന യുവജന കമ്മീഷൻ പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നീതി ലഭിക്കാൻ സൂര്യപ്രിയയ്ക്കൊപ്പമാണെന്നും ചിന്താ ജെറോം പറഞ്ഞു.

Below Post Ad

Post a Comment

0 Comments