ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അനിൽ ലാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ചീന ട്രോഫി'യുടെ ചിത്രീകരണം പൂർത്തിയായി. പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, വർക്കേഴ്സ് ടാക്കീസ് എന്നിവയുടെ ബാനറിൽ അനൂപ് മോഹനും ആഷ്ലിൻ ജോയിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ ദേവിക രമേശാണ് ചിത്രത്തിലെ നായിക. ചൈനീസ് താരം കെൻ ഡി സിർദോയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജോണി ആന്‍റണി, ജാഫർ ഇടുക്കി, കലാഭവൻ നാരായണൻകുട്ടി, സുനിൽ ബാബു, ലിജോ ഉലഹന്നാൻ, ജോർഡി പൂഞ്ഞാർ, റോയ് തോമസ് പാലാ, പൊന്നമ്മ ബാബു, ഉഷ, അഖില നാഥ്, ബബിത ബഷീർ തുടങ്ങിയവരും അഭിനയിക്കുന്നു. എൻ.എം. ബാദുഷയും ബഷീർ പി.ടി.യുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. സന്തോഷ് അണിമയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിങ് രഞ്ജൻ എബ്രഹാമും, സംഗീതം സൂരജ് സന്തോഷ്, വർക്കി എന്നിവർ നിർവഹിക്കുന്നു.
Post a Comment
0 Comments