Type Here to Get Search Results !

Bottom Ad

ദേശീയ ചലച്ചിത്ര അവാർഡ് നിർണയം ക്രൂരവിനോദമെന്ന് അടൂർ

കോഴിക്കോട്: ദേശീയ ചലച്ചിത്ര അവാർഡ് നിർണയം ക്രൂരവിനോദമെന്ന് അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോൺ എബ്രഹാം അവാർഡ് ദാനച്ചടങ്ങും 'ചേലവൂർ വേണു: ജീവിതം , കാലം' എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനവും കെ.പി. കേശവമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവാർഡ് നിർണയത്തിനുള്ള മാനദണ്ഡം എന്താണെന്നോ സിനിമകൾ കണ്ട ശേഷം ആരാണ് അവാർഡ് തീരുമാനിക്കുന്നതെന്നോ എനിക്കറിയില്ല. നല്ല സിനിമകൾ അവരുടെ ലിസ്റ്റിൽ ഇടം പിടിക്കില്ല. തട്ടുപൊളിപ്പൻ ചിത്രങ്ങൾക്കാണ് പുരസ്കാരം. ആരാണ് ഈ വികൃതി കാട്ടുന്നവരുടെ ചെയർമാൻ എന്ന് പോലും എനിക്കറിയില്ല. ഇത് അനീതിയാണ്," അടൂർ പറഞ്ഞു. സംവിധായകരായ മനോജ് കാന (കെഞ്ചിര), ഡോൺ പാലത്തറ (1956 മധ്യതിരുവിതാംകൂർ), ഷെറി ഗോവിന്ദൻ, ടി. ദീപേഷ് (അവനോവിലോന), ഫിപ്രെസ്കിയുടെ സമഗ്രസംഭാവനയ്ക്കുള്ള സത്യജിത് റേ പുരസ്കാരം നേടിയ ചലച്ചിത്രനിരൂപകൻ ഐ. ഷണ്മുഖദാസ്, ചലച്ചിത്രനിരൂപണത്തിനുള്ള സംസ്ഥാനസർക്കാർ അവാർഡ് നേടിയ കെ.സി. ജിതിൻ, ഡോക്യുമെന്ററി സംവിധായകൻ ജയൻ മങ്ങാട് എന്നിവർക്ക് അടൂർ പുരസ്കാരം നൽകി.

Post a Comment

0 Comments

Top Post Ad

Below Post Ad