(www.evisionnews.in) നിരോധിത സാറ്റലൈറ്റ് ഫോണ്‍ കൈവശം വെച്ചതിന് 2017 ല്‍ നെടുമ്പാശേരിയില്‍ പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുനിന്നെന്ന ആരോപണവുമായി സ്വപ്ന സുരേഷ്.
നിരോധിത ഫോണ്‍ കൈവശം വെച്ചു എന്നതിന് സിഐഎസ്എഫ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. അബുദാബിയില്‍ നിന്ന് കോഴിക്കോട് എത്തിയ ഈ വ്യക്തി അഞ്ചു ദിവസത്തോളം കേരളത്തില്‍ ഉണ്ടായിരുന്നു. പിന്നീട് കൊച്ചിയില്‍ നിന്ന് ഒമാന്‍ എയര്‍ലൈന്‍സില്‍ രക്ഷപെടാന്‍ ശ്രമിക്കവേ ആണ് ഇയാള്‍ നിരോധിത സാറ്റ്ലൈറ്റ് ഫോണുമായി ഇയാള്‍ സിഐഎസ്എഫിന്റെ പിടിയിലാകുന്നത്.
Post a Comment
0 Comments