കാഞ്ഞങ്ങാട് (www.eviionnews.in): പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ വ്യക്തിയെ കാഞ്ഞങ്ങാട് പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 85 വര്‍ഷം കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു. പോക്‌സോയിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ ബേക്കല്‍ പോലീസ് 2017ല്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഒരു കേസില്‍ 55 വര്‍ഷം കഠിന തടവും 120000 രൂപ പിഴയടക്കാനുമാണ് വിധി.
പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ്ശിക്ഷ അനുഭവിക്കണം. മറ്റൊരു കേസില്‍ 14 വര്‍ഷം കഠിന തടവും 40ഛഛഛരൂപ പിഴയടക്കണം. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടുതല്‍ തടവനുഭവിക്കണം മറ്റൊരു കേസില്‍ 16 വര്‍ഷം കഠിനതടവും 45000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.വിവിധ വകുപ്പുകളില്‍ 55 വര്‍ഷം ശിക്ഷിച്ച കേസില്‍ ശിക്ഷ ഒരുമിച്ച് 15 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും.
14 വര്‍ഷം ശിക്ഷിച്ച കേസില്‍ ശിക്ഷ 7 വര്‍ഷം ഒരുമിച്ചും 16 വര്‍ഷം ശിക്ഷിച്ച മൂന്നാമത്തെ കേസില്‍ 9 വര്‍ഷവും ശിക്ഷ അനുഭവിച്ചാല്‍ മതിയാകുമെന്ന് വിധിന്യായത്തില്‍ പറഞ്ഞു പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളായിരുന്നു പീഡനത്തിനിരയായത്. ഐ പി സി, പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു പോലീസ് കേസും. പീഡനത്തിനിരയായ ഒരു കുട്ടി 10 വയസില്‍ താഴെ പ്രായമുള്ളതാണ്. നീലേശ്വരം പോലീസ് റജിസ്ട്രര്‍ ചെയ്ത സമാനമായ മറ്റൊരു കേസില്‍ ഇതേ പോക്‌സോ കോടതിയില്‍ പ്രതി വിചാരണ നേരിടുന്നുണ്ട്.
Post a Comment
0 Comments