കാസര്‍കോട് (www.evisionnews.in): സംസ്ഥാന സര്‍ക്കാര്‍ 2021ലെ പുനരുപയോഗ ഊര്‍ജ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ വിഭാഗത്തിലാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് അവാര്‍ഡ് കരസ്ഥമാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) വിദ്യാഭ്യാസ മേഖലയില്‍ എറണാകുളം സെന്റ് തെരേസാസ് കോളജും രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സും പുരസ്‌കാരം നേടി.
വാണിജ്യ സംരംഭ വിഭാഗത്തില്‍ തിരുവനന്തപുരത്തെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡും ആലപ്പുഴയിലെ ഏഞ്ചല്‍ ഏജന്‍സികളും അവാര്‍ഡ് പങ്കിട്ടു. മികച്ച യുവസംരംഭകനായി ഇല്യൂമിന്‍ എനര്‍ജി സൊല്യൂഷന്‍സ് മുഹമ്മദ് ഷഫീഖ് എന്‍. സേവനദാതാക്കളുടെ വിഭാഗത്തില്‍ ഇന്‍കെല്‍ ലിമിറ്റഡാണ് അവാര്‍ഡ് നേടിയത്. ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും നല്‍കും.
2019 ഏപ്രില്‍ 1 നും 2021 മാര്‍ച്ച് 31 നും ഇടയിലുള്ള പുനരുപയോഗ ഊര്‍ജ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി (വൈദ്യുതി) അധ്യക്ഷനായ സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി നിയമിച്ച ജഡ്ജിംഗ് പാനല്‍ വിജയികളെ തിരഞ്ഞെടുക്കുന്നു. ഏജന്‍സി ഫോര്‍ ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജി മുഖേനയാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.
Post a Comment
0 Comments