കാസര്‍കോട് (www.evisionnews.in): ഭീമനടി കൂരാംകുണ്ടില്‍ ഒഴുക്കില്‍പ്പെട്ട റിട്ട. അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. കുരാംകുണ്ടിലെ രവീന്ദ്രയുടെ ഭാര്യ ലത (58) യാണ് മരിച്ചത്. പ്ലാച്ചിക്കര വനത്തിലൂടെ ഒഴുക്കുന്ന തോട്ടില്‍ നിന്നാണ് വ്യാഴാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ നടത്തിയ ദുരന്തനിവാരണ സേനയ്ക്ക് മൃതദേഹം ലഭിച്ചത്.
ചൈത്രവാഹിനി പുഴയുടെ ചാലിന് സമീപത്താണ് ഇവരുടെ വീട്. ബുധനാഴ്ച രാവിലെ ഇല മുറിക്കാനായി ചാലിന്റെ ഭാഗത്ത് ഇവര്‍ പോയിരുന്നു. ഈസമയതാണ് ഉരുള്‍പ്പൊട്ടി മലവെള്ളം ഒഴുകിവന്നത്. വെള്ളരിക്കുണ്ട് പൊലീസും പെരിങ്ങോം ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയിരുന്നു.
Post a Comment
0 Comments