കാസര്‍കോട് (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് ബണ്ടിച്ചാലില്‍ നടുറോഡില്‍ വാഴവെച്ചു പ്രതിഷേധിച്ചു. ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അബുബക്കര്‍ കടാങ്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം, ഉബൈദ് നാലപ്പാട്, അര്‍ഷാദ് ബണ്ടിച്ചാല്‍, അബു മാഹിനബാദ്, കബീര്‍ ചട്ടഞ്ചാല്‍ സംബന്ധിച്ചു.
കാസര്‍കോട്: യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ചന്ദ്രഗിരി- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചു. തളങ്കര ഹകീം അജ്മല്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര ഉദ്ഘാടനം ചെയ്തു. നൗഫല്‍ തളങ്കര, ജലീല്‍ തുരുത്തി, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, മുസ്സമില്‍ ഫിര്‍ദൗസ് നഗര്‍, റഷീദ് ഗസ്സാലി നഗര്‍, ഖലീല്‍ ഷെയ്ഖ്, അനസ് കണ്ടത്തില്‍, ബഷീര്‍ കടവത്ത്, ഇക്ബാല്‍ ബാങ്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
0 Comments