Type Here to Get Search Results !

Bottom Ad

ബേക്കറിയില്‍ കയറിയിട്ട് ഒരു രൂപ പോലും കിട്ടിയില്ല: നിരാശ മാറ്റാന്‍ 35,000 രൂപ വിലവരുന്ന പലഹാര സാധനങ്ങള്‍ മോഷ്ടിച്ചു, ഒടുവില്‍ പിടിയില്‍


കേരളം (www.evisionnews.in): ബേക്കറിയില്‍ മോഷ്ടിക്കാനെത്തി പണം ലഭിച്ചില്ലെങ്കിലും നിരാശനായി മടങ്ങാന്‍ തയാറാകാതെ യുവാവ്. പണം കിട്ടാതെ വന്നതോടെ ബേക്കറിയിലുണ്ടായിരുന്ന 35,000 രൂപ വിലവരുന്ന പലഹാര സാധനങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. മലപ്പുറം താനാളൂരിലാണ് സംഭവം. ജ്യോതി നഗര്‍ കോളനി കുറ്റിക്കാട്ടില്‍ അഹമ്മദ് അസ്ലമാണ്(24) പിടിയിലായത്.

മധുരപലഹാരങ്ങളും ചോക്ലേറ്റുകളും ചാക്കില്‍കെട്ടി ഓട്ടോയില്‍ കയറ്റിയാണ് പ്രതി കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. ഹല്‍വ, ബിസ്‌ക്കറ്റ്, വിലയേറിയ ചോക്ലേറ്റ്, ഈന്തപ്പഴം എന്നിവയാണ് ആറോളം ചാക്കുകളിലാക്കി അസ്ലം കൊണ്ടുപോയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12നും 1.30നും ഇടയ്ക്കായിരുന്നു കടയുടെ ഗ്രില്‍ തകര്‍ത്ത് മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഓട്ടോയുടെ നമ്ബര്‍ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നില്ല. നൂറിലധികം ഓട്ടോകള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad