കൊച്ചി (www.evisionnews.in):കൊച്ചിയിലെ 11 എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്ന് പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി മുബാറക്കാണ് പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
മെഷീനില്‍ നിന്ന് പണംവരുന്ന ഭാഗം സ്‌കെയില്‍ ഉപയോഗിച്ച് അടച്ചുവെച്ചായിരുന്നു തട്ടിപ്പ്. പിന്‍വലിച്ച പണം കിട്ടാതെ ഇടപാടുകാര്‍ എ.ടി.എം വിടുമ്പോള്‍ തടസം നീക്കി പണം കൈക്കാലാക്കുകയാണ് മോഷ്ടാവ് ചെയ്തത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എ.ടി.എമ്മുകളില്‍ നിന്ന് പണം കവര്‍ന്നു. കളമശേരിയെ എ.ടി.എമ്മില്‍നിന്ന് ഒറ്റദിവസം കൊണ്ട് മാത്രം തട്ടിയെടുത്തത് കാല്‍ലക്ഷം രൂപയാണ്.
Post a Comment
0 Comments