കൂത്തുപറമ്പ (www.evisionnews.in): കാന്‍സറിനെ നേരത്തേ അറിയാം, പ്രതിരോധിക്കാം എന്ന ലക്ഷ്യത്തോടെ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കണ്ണൂര്‍, കൂത്തുപറമ്പ് നഗരസഭ, കുടുംബശ്രീ ജിആര്‍സി, കൂത്തുപറമ്പ് പൊലീസ്, ജാലകം കൗണ്‍സിലിംഗ് സെന്റര്‍ സേവ് ഊര്‍പ്പള്ളി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കുണ്ടാവുന്ന രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടര്‍ ഭവ്യ(ഗൈനക്കോളജിസ്‌റ്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍) ക്ലാസെടുത്തു.
കൂത്തുപറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാത ഉദ്ഘാടനം കര്‍മം ചെയ്തു. കൂത്തുപറമ്പ് എസ്.ഐ സന്ദീപ് അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ എസിപി പ്രദീപന്‍ കണ്ണിപോയില്‍ മുഖ്യാതിഥിയായി. ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ഓങ്കോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. രമേശന്‍ (ഗൈനൊക്കോളജി), ഡോ. അബ്ദുല്ല (സര്‍ജിക്കല്‍ ഓങ്കോളജി), ഡോ. മനു (ഇന്‍എടി സര്‍ജറി) ക്യാമ്പിന് നേതൃത്വം നല്‍കി.
Post a Comment
0 Comments