തൃക്കരിപ്പൂര്‍ (www.evisionnews.in): വാഹന പരിശോധനക്കിടെ പൊലീസിനെ കാറിടിപ്പിച്ച് രക്ഷപ്പെട്ട വാറന്റ് പ്രതി ഉള്‍പ്പടെ രണ്ടുപേരെ ചന്തേര പൊലിസ് അറസ്റ്റു ചെയ്തു. പടന്ന കാവുന്തലയിലെ എം.കെ സവാദ്(29), ചെറുവത്തൂര്‍ മടക്കര തുരുത്തിയിലെ പി.വി മുഹമ്മദ് കുഞ്ഞി (35) എന്നിവരാണ് അറസ്റ്റിലായത്. തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ തീരദേശ റോഡിലാണ് സംഭവം.
രാത്രികാലത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ട മാരുതി സ്വിഫ്റ്റ് കാര്‍ പരിശോധിക്കവെയാണ് സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷിന് (36) പരിക്കേറ്റത്. കാറിന്റെ വിന്‍ഡ് ഷീല്‍ഡ് താഴ്ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡോര്‍ തുറന്ന് പൊലീസുകാരനെ ഇടിച്ചിട്ട് മുന്നോട്ടുകുത്തിക്കുകയായിരുന്നു. മറുവശത്ത് ഉണ്ടായിരുന്ന ചന്തേര എസ്.ഐ എം.വി ശ്രീദാസനെ തള്ളിമാറ്റി.
ഒടുവില്‍ പൊലീസ് വാഹനം റോഡിന് കുറുകെയിട്ടാണ് ഇരുവരെയും പിടികൂടിയത്. നീലേശ്വരം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വാറന്റ് പ്രതിയായ സവാദ് അറസ്റ്റു ഒഴിവാക്കാനാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് പിന്നീട് പൊലിസിന് മൊഴിനല്‍കി. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ആളപായം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസ്.
Post a Comment
0 Comments