നീലേശ്വരം (www.evisionnews.in): ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 30ഗ്രാം ബ്രൗണ്‍ഷുഗറുമായി മൂന്നുപേര്‍ പിടിയിലായി. മലപ്പുറം ജില്ലയിലെ മുഹമ്മദ് അജ്മല്‍ (26), അന്‍സില്‍ എന്‍വി (22), മുഹമ്മദ് ഫൈജാസ് (22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ ബ്രൗണ്‍ഷുഗര്‍ കാസര്‍കോട് നിന്ന് മലപ്പുറത്തേക്ക് കാറില്‍ കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നീലേശ്വരം പള്ളിക്കര ജംഗ്ഷനില്‍ വച്ചാണ് യുവാക്കളെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ ശ്രീഹരി കെ.പി, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 11.30 ന് അറസ്റ്റു ചെയ്തത്. നീലേശ്വരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഗിരീശന്‍ എം.വി, പ്രദീപന്‍ കെ.വി, വിനോദ് കെ, പ്രഭേഷ്‌കുമാര്‍, അമല്‍ രാമചന്ദ്രന്‍, മനു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ലഹരിക്കെതിരെ ബോധവല്‍ക്കരണത്തോടൊപ്പം ശക്തമായ പരിശോധനകളും നടപടികളുമായി മുന്നോട്ടു പോവുകയാണ് നീലേശ്വരം പൊലീസ്.
നീലേശ്വരം പള്ളിക്കര ബ്രൗണ്‍ ഷുഗറുമായി മൂന്നു യുവാക്കള്‍ പിടിയില്‍
18:41:00
0

Post a Comment
0 Comments