Type Here to Get Search Results !

Bottom Ad

കൊച്ചി ഫ്‌ളാറ്റിലെ കൊലപാതകം: അര്‍ഷാദിനെ കാസര്‍കോട്ടെത്തിച്ച് തെളിവെടുപ്പ് തുടങ്ങി


കാസര്‍കോട് (www.evisionnews.in):കൊച്ചി ഫ്ളാറ്റിലെകൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി അര്‍ഷാ ദിനെ കാസര്‍കോട്ടെത്തിച്ച് തെളിവെടുപ്പാരംഭിച്ചു.വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ സജീവ് കൃഷ്ണയെ കൊലപ്പെടുത്തിയ കേസു മായി ബന്ധപ്പെട്ടാണ് അര്‍ ഷാദിനെ കാസര്‍ കോട്ടേക്ക് തെളിവെടുപ്പിന് കൊണ്ടു വന്നത്. കൊച്ചിയിലെ കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അര്‍ഷാദിനെ ആഗസ്ത് 17ന് സുഹൃത്ത് കെ. അശ്വന്തി നൊപ്പം മഞ്ചേശ്വരത്തെ ഉപ്പളയില്‍ നിന്ന് കാസര്‍കോട് ഡിവൈ.എസ്.പി വിവി മനോജിന്റെ നേതൃത്വത്തി ലുള്ള പൊലീസ് സംഘം മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്ന് എംഡിഎം. എയും കഞ്ചാവുമാണ് പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസിലാണ് അര്‍ഷാദിനെയും അശ്വന്തി നെയും കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ത്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്യുകയായിരുന്നു. അതിന് മുമ്പ് കൊച്ചി പൊലീസ് കാസര്‍കോട്ടെത്തുകയും സജീവ്കൃഷ്ണ വധക്കേസില്‍ കോടതിയില്‍ വെച്ച് അര്‍ഷാ ദിന്റെ അറസ്റ്റ് രേഖപ്പെടു ത്തുകയും ചെയ്തിരുന്നു. കാസര്‍കോട് സ്‌പെഷ്യല്‍ ജയിലില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെയാണ് അര്‍ഷാദിനെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പു കള്‍ക്കുമായി കൊച്ചി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ആഗസ്ത് 28 വരെയാണ് കസ്റ്റഡി കാലാവധി. കൊച്ചി ഇന്‍ ഫോപാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തി ലുള്ള പൊലീസ് സംഘം അര്‍ഷാദുമായി കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തുകയും തുടര്‍ന്ന് പ്രതി സഞ്ചരിച്ച സ്ഥലങ്ങളില്‍ തെളിവെടുപ്പ് ആരംഭിക്കുകയും ചെയ്തു. ഇന്നലെ മഞ്ചേശ്വരം ഭാഗത്താണ് തെളിവെടുപ്പ്. അര്‍ഷാദിനൊപ്പമുണ്ടായിരുന്ന അശ്വന്തുമായി ബന്ധപ്പെട്ടവരെ ചൊദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അര്‍ഷാദ് സഞ്ചരിച്ച സ്‌കൂട്ടര്‍ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സ്‌കൂട്ടര്‍ കൊച്ചി പൊലീസിന് കൈമാറും.

Post a Comment

0 Comments

Top Post Ad

Below Post Ad