കാഞ്ഞങ്ങാട് (www.evisionnews.in): പരപ്പയില്‍ നിന്നു രണ്ടു ലക്ഷം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടു പ്രതികളായ യുവാക്കളെ വെള്ളരിക്കുണ്ട് എസ്.ഐ എം.പി വിജയകുമാറും സംഘം അറസ്റ്റു ചെയ്തു. കരിവെള്ളൂര്‍ പാലേത്തരയിലെ ജസില്‍ (23), കൊടക്കാട് വെള്ളച്ചാലിലെ ഇസ്മായില്‍ (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പരപ്പയില്‍ നടന്ന
ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ബാനം കോട്ടപ്പാറയിലെ മഹേഷ് പരപ്പ വില്ലേജ് ഓഫീസ് പരിസരത്ത് നിര്‍ത്തിയിട്ട ബൈക്കാണ് ഇവര്‍ മോഷ്ടിച്ചത്. മോഷ്ടിച്ച ബൈക്ക് ജസിന്റെ വിട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. അന്വേഷണ സംഘത്തില്‍ എസ്.ഐക്ക് പുറമേ എ.എസ്.ഐമായ സജി ജോസഫ്, രാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സത്യപ്രകാശ്, ടി.ആര്‍ മധു എന്നിവരും ഉണ്ടായിരുന്നു.
Post a Comment
0 Comments