മംഗളൂരു (www.evisionnews.in): കര്‍ണാടകയിലെ ധാര്‍വാഡ് നഗരത്തില്‍ പത്തിലധികം കോളജ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു. രണ്ടു വിദ്യാര്‍ഥിനികള്‍ രേഖാമൂലം നല്‍കിയ പരാതിയില്‍ ഒരു സ്വകാര്യ കോളജിലെ പ്രിന്‍സിപ്പല്‍, കോളജ് പ്രസിഡന്റ്, അധ്യാപകന്‍ എന്നിവര്‍ക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.
പ്രിന്‍സിപ്പലിനെയും അധ്യാപകനെയും പൊലീസ് അറസ്റ്റു ചെയ്യുകയും ഒളിവില്‍ പോയ കോളജ് പ്രസിഡന്റിനായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. പ്രതികള്‍ വിദ്യാര്‍ഥിനികളെ പലതരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പരാതി നല്‍കിയ രണ്ട് പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതോടെ ലൈംഗിക പീഡനം സ്ഥിരീകരിച്ചു. പ്രതികള്‍ക്കെതിരെ പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
നിരവധി സ്ഥലങ്ങള്‍ കാണിക്കാനെന്ന വ്യാജേന കൊണ്ടുപോയി പ്രതികള്‍ കോളജിലെ പത്തിലധികം വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പരാതി നല്‍കിയ രണ്ടു പെണ്‍കുട്ടികളെ കഴിഞ്ഞ നാലു വര്‍ഷമായി പ്രതികള്‍ ലൈംഗികമായി ചൂഷണം ചെയ്തുവരികയായിരുന്നു. പ്രതികള്‍ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ മുറികളില്‍ സന്ദര്‍ശിക്കുകയും അര്‍ദ്ധരാത്രി വരെ അവിടെ താമസിക്കുകയും ചെയ്തിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
Post a Comment
0 Comments