കാസര്‍കോട് (www.evisionnews.in): അനധികൃതമായി തേക്ക് മരം മുറിച്ചുകടത്തിയ കേസില്‍ സി.പി.എം നേതാവ് അറസ്റ്റില്‍. മുളിയാര്‍ പഞ്ചായത്ത് അരിയില്‍ ബ്രാഞ്ച് സെക്രട്ടറിയും തീയടുക്കം സ്വദേശിയുമായ സി. സുകുമാരനാണ് അറസ്റ്റിലായത്. കാസര്‍കോട് റെയ്ഞ്ച് കാറഡുക്ക സെക്ഷനില്‍ മുളിയാര്‍ റിസര്‍വിലെ അരിയില്‍ വനത്തിനകത്ത് നിന്നും പച്ചയായ തേക്ക് മരം മുറിച്ചു നീക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഇയാളെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
സി.പി.എം നേതാക്കളുടെ ഒത്താശയോടെയാണ് മരം കൊള്ള നടന്നതെന്നാണ് വിവരം. മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍തൃസഹോദരനും നിലവിലെ പഞ്ചായത്ത് അംഗത്തിന്റെ സഹോദരനുമാണ് സുകുമാരന്‍. ഇതിനിടെ ഇരിയണ്ണി പീഡനക്കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിനും സഹായികളായ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കുമെതിരേ നിലപാടെടുത്തതിന്റെ പക തീര്‍ക്കാന്‍ എതിര്‍ ചേരിയാണ് പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന സംഭവം വിവാദമാക്കി അറസ്റ്റു വരെ എത്തിച്ച സംഭവങ്ങളുണ്ടായതെന്ന തരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ പ്രചാരണവും നടക്കുന്നുണ്ട്.
Post a Comment
0 Comments