ഹണിട്രാപ്പ് തട്ടിപ്പ്: യൂട്യൂബര്‍ ദമ്പതികളുള്‍പ്പടെ ആറംഗ സംഘം അറസ്റ്റില്‍
09:32:00
0
പാലക്കാട് (www.evisionnews.in): ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍പ്പെടുത്തിയ യൂ ട്യൂബര്‍ ദമ്പതികള്‍ ഉള്‍പ്പെടെ ആറംഗ സംഘം പിടിയില്‍. സമൂഹി മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ചാണ് പ്രതികള്‍ വ്യവസായിയെ തട്ടിപ്പിനിരയാക്കിയത്.
ഫിനിക്‌സ് കപ്പിള്‍സ് എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്ന കൊല്ലം സ്വദേശി ദേവു, ഭര്‍ത്താവ് ഗോകുല്‍ ദീപ്, സുഹൃത്തുക്കളായ പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്‌ദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ സ്വദേശി ശരത് ആണ് തട്ടിപ്പിന്റെ സൂത്രധാരനെന്ന് പൊലിസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് വ്യക്തികളുമായി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഇത്തരത്തില്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയച്ചാണ് കെണിയില്‍ വീഴ്ത്തിയത്. യൂ ട്യൂബര്‍ ആയ ദേവുവാണ് സന്ദേശങ്ങള്‍ അയക്കുക.
വ്യവസായിയെ മെസഞ്ചറില്‍ പരിചയപ്പെട്ട സമയത്ത് യുവതി പാലക്കാടാണ് വീട് എന്നാണ് പറഞ്ഞിരുന്നത്. ഇതിനായി മാത്രം, 11 മാസത്തെ കരാറില്‍ ഒരു വീട് സംഘം പലക്കാട് യാക്കരയില്‍ വാടകയ്ക്ക് എടുത്തു. തുടര്‍ന്ന് വ്യവസായിയെ പാലക്കാടേക്ക് വിളിച്ചുവരുത്തി. കഴിഞ്ഞ ഞായറാഴ്ച രാവിലെ വ്യവസായി പാലക്കാട് എത്തി. ഒലവക്കോട് വെച്ച് ഇരുവരും കണ്ടുമുട്ടി.
വീട്ടില്‍ അമ്മമാത്രമേയുള്ളൂവെന്നും, ഭര്‍ത്താവ് വിദേശത്താണെന്നുമാണ് വ്യവസായിയോട് ഇവര്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയപ്പോഴായിരുന്നു തട്ടിപ്പ്. വ്യവസായിയുടെ മാല, ഫോണ്‍, പണം, എടിഎം കാര്‍ഡ്, വാഹനം എന്നിവ പ്രതികള്‍ കൈക്കലാക്കി. തുടര്‍ന്ന് പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ കൊണ്ടുപോകാനായിരുന്നു നീക്കം. എന്നാല്‍ യാത്രാമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
Post a Comment
0 Comments