കാസര്‍കോട് (www.evisionnews.in): ഹൊസങ്കടി അയ്യപ്പക്ഷേത്രത്തിന്റെ വാതിലുകളുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി കവര്‍ന്ന പഞ്ചലോഹ വിഗ്രഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചേശ്വരം മജിബയലിലെ ലക്ഷ്മീശ (40)യെയാണ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക് സേനയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് ഡിവൈഎസ്പി വിവി മനോജിന്റെ നേത്യത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
2005ല്‍ മഞ്ചേശ്വരത്ത് ഒരു കവര്‍ച്ചകേസിലും കര്‍ണാടകത്തില്‍ നിരവധി കേസുകളിലും പ്രതിയാണ് ലക്ഷ്മീശ. അന്വേഷണ സംഘത്തില്‍ മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, എസ്‌ഐ ഷറഫുദ്ദീന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ രാജേഷ്, ഓസ്റ്റിന്‍ തമ്പി, പ്രതീഷ് ഗോപാല്‍,ഹരീഷ്, സജീഷ്, ശിവകുമാര്‍, ശ്രീജിത്ത്, അനൂപ് എന്നീ പൊലീസ് ഉദ്യോഗസ്ഥരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ബൈക്കും ആയുധവും കണ്ടെടുത്തിട്ടുണ്ട്.
Post a Comment
0 Comments