ഡൽഹി (www.evisionnews.in): ഇന്ത്യൻ വിമാനക്കമ്പനിയായ എയർ ഇന്ത്യ ടിക്കറ്റ് നിരക്കിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ടിക്കറ്റ് നിരക്കിൽ ഇളവ്. എല്ലാ ജി.സി.സി രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള ടിക്കറ്റുകൾക്കാണ് കിഴിവ് പ്രഖ്യാപിച്ചത്. ഈ മാസം 8 മുതൽ 21 വരെയുള്ള യാത്രയ്ക്കാണ് ഇളവുകൾ. യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് 330 ദിർഹത്തിന് വരെ ലഭിക്കും. മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നും ഇത്തരത്തിൽ കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് ടിക്കറ്റുകൾ വാങ്ങാം. 'വൺ ഇന്ത്യ വൺ ഫെയർ' എന്ന ആശയത്തിലാണ് കമ്പനി ഇത്തരമൊരു ആകർഷകമായ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 35 കിലോയുടെ ചെക്ക്-ഇൻ ബാഗേജ് അലവൻസും 8 കിലോഗ്രാം ഹാൻഡ് ലഗേജും ഒക്ടോബർ 15 വരെയുള്ള ടിക്കറ്റുകളിൽ അനുവദിച്ചിട്ടുണ്ട്.
Post a Comment
0 Comments