ഉദുമ (www.evisionnews.in): കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. നീലേശ്വരം ബങ്കളത്തെ ഹാരിസി (32)നാണ് പരിക്കേറ്റത്. ഉദുമ ടൗണില്‍ ചൊവ്വാഴ്ച വൈകിട്ട് 5.45 മണിയോടെയാണ് അപകടം. ഉദുമ പടിഞ്ഞാര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ യു ടേണ്‍ എടുക്കുന്നതിനിടയില്‍ ബേക്കല്‍ ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹാരിസ് ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം ഉദുമയിലെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഉദുമയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
21:05:00
0
ഉദുമ (www.evisionnews.in): കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. നീലേശ്വരം ബങ്കളത്തെ ഹാരിസി (32)നാണ് പരിക്കേറ്റത്. ഉദുമ ടൗണില്‍ ചൊവ്വാഴ്ച വൈകിട്ട് 5.45 മണിയോടെയാണ് അപകടം. ഉദുമ പടിഞ്ഞാര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ യു ടേണ്‍ എടുക്കുന്നതിനിടയില്‍ ബേക്കല്‍ ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹാരിസ് ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം ഉദുമയിലെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Post a Comment
0 Comments