ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് സെക്യൂരിറ്റി വിഭാഗത്തിനുള്ള 7 സ്റ്റാർ റേറ്റിംഗ് ദുബായ് എയർപോർട്ട് സെക്യൂരിറ്റി സ്വന്തമാക്കി. യാത്രക്കാരുടെ സുരക്ഷാ പരിശോധന 5 മിനിറ്റിനുള്ളിൽ പൂർത്തിയാക്കി തെർമൽ സ്കാനിംഗ് ഉൾപ്പെടെ കൃത്യമായി നടപ്പാക്കിയതിനാണ് മികച്ച റേറ്റിംഗ്. സുരക്ഷാ പരിശോധനകൾക്കായി യാത്രക്കാർ ഏറെനേരം കാത്തുനിൽക്കുന്നത് ഒഴിവാക്കാൻ കൂടുതൽ സ്കാനറുകളും ജീവനക്കാരെയും വിമാനത്താവളത്തിൽ വിന്യസിച്ചിട്ടുണ്ട്. ദുബായ് എയർപോർട്ട്, എമിറേറ്റ്സ് എയർലൈൻസ് എന്നിവയുമായി സഹകരിച്ചാണ് ഏറ്റവും ഉയർന്ന റേറ്റിംഗിൽ എത്താൻ സാധിച്ചതെന്ന് ദുബായ് പോലീസ് അറിയിച്ചു.
Post a Comment
0 Comments