44-ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള ചിത്രം പുല്ല്-റൈസിംഗ് ഔദ്യോഗിക സെലക്ഷൻ നേടി. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 2 വരെ റഷ്യയിലെ മോസ്കോയിൽ നടക്കുന്ന മേള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മേളകളിലൊന്നാണ്. വിവിധ ചലച്ചിത്ര മേളകളിൽ നിന്നായി ഇതിനകം 25ലധികം അവാർഡുകൾ ഈ ചിത്രം നേടിയിട്ടുണ്ട്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ട്രെയിലറിന് കണ്ടവരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ അമൽ നൗഷാദാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സിനായ് പിക്ചേഴ്സിന്‍റെ ബാനറിൽ തോമസ് അജയ് എബ്രഹാം, നിഖിൽ സേവ്യർ, ദീപിക തയാൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം നിസ്മൽ നൗഷാദും പശ്ചാത്തലസംഗീതം സഞ്ജയ് പ്രസന്നനും കൈകാര്യം ചെയ്യുന്നു.
Post a Comment
0 Comments