റിയാദ്: സൗദിയ ടിക്കറ്റിന് 40 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 15നും ഒക്ടോബർ 15നും ഇടയിൽ യാത്ര ചെയ്യുന്നതിനായി ഈ മാസം ഏഴു മുതല്‍ 12 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭിക്കുക. യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി നഗരങ്ങളിലേക്കും സൗദി അറേബ്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ ഓഫറിൽ ലഭ്യമാകും. സൗദി ദേശീയ ദിനം, സൗദി ടൂറിസം അതോറിറ്റിയുടെ സൗദി സമ്മർ പ്രോഗ്രാം, അൽ ഉലയിലെ വിവിധ വിനോദ, സാംസ്കാരിക പരിപാടികൾ എന്നിവയുൾപ്പെടെ സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ നടക്കുന്ന വിനോദ, സാംസ്കാരിക, ടൂറിസം പരിപാടികളിലേക്ക് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെയും സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ നിന്നും വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രമോഷണൽ ഓഫർ പ്രഖ്യാപിച്ചത്. സൗദിയയുടെ വെബ്സൈറ്റ്, ആപ്ലിക്കേഷനുകൾ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം.
Post a Comment
0 Comments