Type Here to Get Search Results !

Bottom Ad

ജമ്മു കശ്മീരിൽ സൈനിക ക്യാംപിനു നേരെ ചാവേറാക്രമണം; 3 സൈനികർക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാപിനു നേരെ ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. സൈനിക ക്യാംപ് ഉന്നമിട്ട് രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നാലെ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. ഇവിടെ സൈനിക നടപടി തുടരുകയാണെന്നാണ് വിവരം. ചാവേറായെത്തിയ രണ്ടു ഭീകരരും കൊല്ലപ്പെട്ടു. രജൗരിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള പര്‍ഗാലിലെ സൈനിക ക്യാമ്പിലാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തെ തുടർന്ന് പ്രദേശം സൈന്യത്തിന്‍റെ നിരീക്ഷണത്തിലാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad