ജീത്തു ജോസഫിന്‍റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'റാമിന്‍റെ' ചിത്രീകരണം പുനരാരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കുന്ന ചിത്രം കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് പാതിവഴിയിൽ നിർത്തിവയ്ക്കുകയായിരുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇന്ന് പുനരാരംഭിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചു. തൃഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുകയെന്നും ജീവിതത്തിൽ താൻ ചെയ്തതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണിതെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. എറണാകുളം, ധനുഷ്കോടി, ഡൽഹി, ഉസ്ബെക്കിസ്ഥാൻ, കെയ്റോ, ലണ്ടൻ എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് 2020 ന്‍റെ തുടക്കത്തിൽ കൊച്ചിയിൽ ആരംഭിച്ചിരുന്നു. വിദേശരാജ്യങ്ങളാണ് പ്രധാന ലൊക്കേഷൻ എന്നതിനാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ടിംഗ് പൂർണമായും നിർത്തിവയ്ക്കേണ്ടി വന്നു. ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗ കൃഷ്ണ, ആദിൽ ഹുസൈൻ, ചന്തുനാഥ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിംഗ് വി.എസ്.വിനായക്. വിഷ്ണു ശ്യാമിന്‍റേതാണ് സംഗീതം.
Post a Comment
0 Comments