1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്‍റെ തുടർച്ചയായ 'ഇന്ത്യൻ 2' എന്ന ചിത്രത്തിൽ അന്തരിച്ച നടൻ നെടുമുടി വേണുവിന് പകരക്കാരനായി മലയാള നടൻ നന്ദു പൊതുവാൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ. കമൽ ഹാസൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെപ്റ്റംബർ 13ന് ആരംഭിക്കും. നെടുമുടി വേണുവിനോട് സാദൃശ്യമുള്ളതിനാൽ ചിത്രത്തിന്‍റെ നിർമ്മാതാക്കൾ നന്ദു പൊതുവാളിനെ സമീപിച്ചതായാണ് റിപ്പോർട്ട്. അന്തരിച്ച നടൻ നെടുമുടി വേണുവിന് ഇന്ത്യൻ 2വിൽ നിർണായക വേഷമുണ്ടായിരുന്നു. ചില രംഗങ്ങൾ ഇതിനകം ചിത്രീകരിച്ചുകഴിഞ്ഞു. ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിൽ കൃഷ്ണ സ്വാമി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നെടുമുടി വേണുവായിരുന്നു. ഇന്ത്യൻ 2 ൽ, ഈ കഥാപാത്രത്തിന്‍റെ ചില ഭാഗങ്ങൾ അദ്ദേഹത്തെ വച്ച് ചിത്രീകരിച്ചു. അപ്പോഴാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.
Post a Comment
0 Comments