Type Here to Get Search Results !

Bottom Ad

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള; ഡിസംബർ 9 മുതൽ തിരുവനന്തപുരത്ത് 

തിരുവനന്തപുരം: 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് അവസാന രണ്ട് എഡിഷനുകൾ സംഘടിപ്പിച്ചത്. ഇത്തവണ മേള ഡിസംബറിലേയ്ക്ക് മടങ്ങി വരികയാണ്. അന്താരാഷ്ട്ര ഫെസ്റ്റിവൽ കലണ്ടർ പ്രകാരം ഡിസംബറിൽ തന്നെ മേള നടത്താനാണ് തീരുമാനം. ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ചലചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഐ.എഫ്.എഫ്.കെ.യ്ക്കായി ഒരുക്കുന്നത്. ചലച്ചിത്രമേളയുടെ ചൈതന്യം ഭൂതകാലത്തിന്‍റെ പ്രൗഢിയോടെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ സാംസ്കാരിക വകുപ്പ് നടത്തിവരികയാണെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ ടുഡേ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിൽ ഉണ്ടാകും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേക്ക് പരിഗണിക്കുന്നത്. 2021 സെപ്റ്റംബർ ഒന്നിനും 2022 ഓഗസ്റ്റ് 31നും ഇടയിൽ സിനിമകൾ പൂർത്തിയാക്കിയിരിക്കണം. മത്സര വിഭാഗത്തിലേക്കുള്ള എൻട്രികൾ 2022 ഓഗസ്റ്റ് 11 മുതൽ സ്വീകരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad