Type Here to Get Search Results !

Bottom Ad

നാഷനൽ ഹെറൾഡ് കേസ്: പത്രഓഫീസിൽ ഉൾപ്പെടെ 11 ഇടങ്ങളിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി ഡൽഹിയിലെ നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്‍റെ കേന്ദ്ര ഓഫീസ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തി. ഡൽഹിയിലെ 11 സ്ഥലങ്ങളിലും റെയ്ഡ് നടത്തി. മധ്യ ഡൽഹിയിലെ ഐടിഒയിലെ ബഹാദൂർ ഷാ സഫർ മാർഗിലാണ് ഹെറാൾഡ് ഹൗസ് സ്ഥിതി ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഇഡി ചോദ്യം ചെയ്തിരുന്നു. നിലവിലെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. രാഹുലിനെ അഞ്ച് ദിവസത്തിനിടെ 50 മണിക്കൂറും സോണിയയെ മൂന്ന് ദിവസത്തിനിടെ 11 മണിക്കൂറുമാണ് ചോദ്യം ചെയ്തത്. 2013ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad