തിരുവനന്തപുരം (www.evisionnews.in): കടല്‍തീര സംരക്ഷണത്തിന് നൂതന ആശയവുമായി കാസര്‍കോട് സ്വദേശി യു.കെ യൂസുഫ്. തീരസംരക്ഷണത്തിന് ശാശ്വത പരിഹാരമായി ആവിഷ്‌കരിച്ച 'യു.കെ യൂസഫ് ഇഫക്ട് വേവ് ബ്രേക്കേഴ്സ്' പദ്ധതി വിജയം കണ്ടതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതിന് അനുമതി തേടി യു.കെ യൂസുഫ് സര്‍ക്കാരിനെ സമീപിച്ചു.
കാസര്‍കോട് നെല്ലിക്കുന്നിലെ തീരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച യു.കെ യൂസഫ് ഇഫക്ട് വേവ് ബ്രേക്കേഴ്സ് പദ്ധതി തിരകളെ നേരിടുന്നതില്‍ വിജയിച്ചതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ തലസ്ഥാനത്തെ ശംഖുമുഖം പോലെ കടലാക്രമണം രൂക്ഷമായ തീരങ്ങളില്‍ പദ്ധതി നടപ്പാക്കാന്‍ അനുമതി തേടിയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്.
നിലവില്‍ തീരസംരക്ഷണത്തിന് ടെട്രാപോഡ്, ഗ്രോയിന്‍സ്, പാറക്കല്ലുകള്‍ തുടങ്ങിയവ പാകുവാന്‍ കോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും അവയൊന്നും ഫലപ്രദമല്ല. വന്‍തിരകളുണ്ടാകുമ്പോള്‍ ഇവയെല്ലാം കടലെടുക്കും. ഒരു വര്‍ഷത്തെ പോലും ഗ്യാരന്റി ഇവക്കില്ല. ഇതിന് പരിഹാരമാണ് നൂതന കടല്‍ തീരസംരക്ഷണ പദ്ധതി തയാറാക്കിയതെന്നും ചിലവ് നിലവിലുള്ള നിര്‍മാണ രീതിയേക്കാള്‍ കുറവാണെന്നും യൂസുഫ് പറഞ്ഞു.
ഏറ്റവും കുറഞ്ഞത് പത്ത് വര്‍ഷത്തെ ഗ്യാരന്റിയും ഇത് വിഭാവനം ചെയ്യുന്നുണ്ട്. കാസര്‍കോട് നെല്ലിക്കുന്നില്‍ പദ്ധതി സ്ഥാപിക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഏപ്രില്‍ ഒന്നിന് ആരംഭിച്ച പദ്ധതി ഒന്നരമാസം കൊണ്ട് സൗജന്യമായി 100മീറ്റര്‍ ദൂരത്തില്‍ പൂര്‍ത്തിയാക്കി. പ്രകൃതി സംരക്ഷണം കൂടി ഉറപ്പാക്കി ടൂറിസം ലക്ഷ്യം വയക്കുന്നതാണ് നിര്‍മാണ രീതിയെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments