ഫാസിലിന്റെ നിർമ്മാണത്തിൽ ഫഹദ് ഫാസിൽ നായകനായി എത്തുന്ന 'മലയൻകുഞ്ഞ്' ഇന്ന് മുതൽ തിയേറ്ററുകളിൽ. നവാഗതനായ സജിമോനാണ് 'മലയൻകുഞ്ഞ്' സംവിധാനം ചെയ്തിരിക്കുന്നത്. 30 വർഷത്തിന് ശേഷം എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഒരു സര്‍വൈവല്‍ ത്രില്ലറാണ് ചിത്രം. സംവിധായകന്‍മാരായ മഹേഷ് നാരായണന്‍, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോസിയേറ്റ് ആയിരുന്നു സജിമോന്‍. മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Post a Comment
0 Comments