കാസര്‍കോട് (www.evisionnews.in): ചേരങ്കൈക്ക് സമീപം രണ്ടു തീവണ്ടികള്‍ക്ക് നേരേ കല്ലേറുണ്ടായ സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. കുട്ടികളാണ് കല്ലേറിന് പിന്നിലെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ട്രെയിനിനും കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനിനുമാണ് കല്ലേറുണ്ടായത്. അതേസമയം ആര്‍ക്കും പരിക്കൊന്നുമില്ല. വിവരമറിഞ്ഞ് റെയില്‍വെ പൊലീസും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സും സ്ഥലത്തെത്തി അന്വേഷണം നടത്തി. പത്തോളം കുട്ടികള്‍ ഈ ഭാഗത്ത് റെയില്‍വെ ട്രാക്കിന് സമീപം സ്ഥിരമായി എത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ ലഹരി നുണയുന്നതായും വിവരമുണ്ട്.
കാസര്‍കോട്ട് തീവണ്ടികള്‍ക്കു നേരേ കല്ലേറ്: അന്വേഷണം ഊര്‍ജിതം
19:14:00
0
കാസര്‍കോട് (www.evisionnews.in): ചേരങ്കൈക്ക് സമീപം രണ്ടു തീവണ്ടികള്‍ക്ക് നേരേ കല്ലേറുണ്ടായ സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. കുട്ടികളാണ് കല്ലേറിന് പിന്നിലെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ട്രെയിനിനും കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനിനുമാണ് കല്ലേറുണ്ടായത്. അതേസമയം ആര്‍ക്കും പരിക്കൊന്നുമില്ല. വിവരമറിഞ്ഞ് റെയില്‍വെ പൊലീസും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സും സ്ഥലത്തെത്തി അന്വേഷണം നടത്തി. പത്തോളം കുട്ടികള്‍ ഈ ഭാഗത്ത് റെയില്‍വെ ട്രാക്കിന് സമീപം സ്ഥിരമായി എത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ ലഹരി നുണയുന്നതായും വിവരമുണ്ട്.
Post a Comment
0 Comments