തിരുവനന്തപുരം: (www.evisionnews.in) സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സംഘപരിവാര്‍ അനുകൂല എന്‍.ജി.ഒയായ എച്ച്.ആര്‍.ഡി.എസില്‍ (ദ ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി) നിന്നും പുറത്താക്കി.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം വേട്ടയാടുന്നുവെന്നും അതാണ് നടപടിയിലേക്ക് നയിച്ചതെന്നും എച്ച്.ആര്‍.ഡി.എസ് ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു.
”സ്വപ്‌ന സുരേഷിനെ എച്ച്.ആര്‍.ഡി.എസിന്റെ വിമന്‍ എംപവര്‍മെന്റ് ആന്‍ഡ് സി.എസ്.ആര്‍ ഡയറക്ടര്‍ എന്ന പദവിയില്‍ നിന്നും ഒഴിവാക്കാന്‍ എച്ച്.ആര്‍.ഡി.എസിന്റെ ഭരണസമിതി തീരുമാനമെടുത്തു.
എച്ച്.ആര്‍.ഡി.എസിന്റെ മുഴുവന്‍ സ്ഥാപനങ്ങളിലും എല്ലാ ഓഫീസുകളിലും എല്ലാ വകുപ്പുകളിലുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിരന്തരമായി കയറിയിറങ്ങുകയാണ്. എച്ച്.ആര്‍.ഡി.എസിന്റെ പ്രവര്‍ത്തനങ്ങളെ അവസാനിപ്പിക്കുക എന്ന ഗൂഢ ലക്ഷ്യത്തോട് കൂടി, മൊഴി രേഖപ്പെടുത്തുക എന്ന പേരില്‍ നിരന്തരം ചോദ്യം ചെയ്ത് പ്രയാസങ്ങള്‍ സൃഷ്ടിക്കുകയാണ്.
Post a Comment
0 Comments