കാസര്‍കോട് (www.evisionnews.in): റെയില്‍വെ മെയില്‍ സര്‍വീസ് കാസര്‍കോട് ഓഫീസ് പ്രവര്‍ത്തനം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു. താല്‍ക്കാലിക നടപടി മാത്രമാണെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഓഫീസ് സ്ഥിരമായി നീക്കാനുള്ള ഗൂഢതന്ത്രമാണ് നടക്കുന്നത്. നിലവിലെ കെട്ടിടത്തിന്റെ കേടുപാടുകള്‍ അറ്റകുറ്റപ്പണി ചെയ്തു പരിഹരിക്കാനാവാത്ത സാഹചര്യത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുക മാത്രമാണ് പോംവഴി. വകുപ്പ് തല നടപടികള്‍ പൂര്‍ത്തിയാക്കി സാധാരണ രീതിയില്‍ പുതിയ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കും. താല്‍ക്കാലികമെന്ന് പറഞ്ഞു ആര്‍.എം.എസ് കാസര്‍കോട് ഓഫീസ് മറ്റൊരു സ്ഥലത്ത് പറിച്ചു നട്ടാല്‍ കാസര്‍കോടിന് എന്നത്തേക്കുമായി നഷ്ടപ്പെട്ടു എന്നാണര്‍ത്ഥമെന്ന് എം.എല്‍.എ പറഞ്ഞു.
ആര്‍എംഎസിനോടൊപ്പം പാസ്‌പോര്‍ട്ട് സേവാകേന്ദ്രവും കാസര്‍കോട്ട് നിന്നു കൊണ്ടുപോകാന്‍ നീക്കമുള്ളതായി മനസിലാക്കുന്നു. കാസര്‍കോട്ടുകാര്‍ പൊരുതി നേടിയ സംവിധാനങ്ങളും സൗകര്യങ്ങളും എന്ത് വില കൊടുത്തും നിലനിര്‍ത്തേണ്ടതുണ്ട്. പോസ്റ്റ് മാസ്റ്റര്‍ ജനറലിനെയും പാസ്‌പോര്‍ട്ട് ഓഫീസറേയും ബന്ധപ്പെട്ടിട്ടുണ്ട്. വാടക കെട്ടിടങ്ങള്‍ക്ക് ക്ഷാമമുള്ള നാടല്ല കാസര്‍കോടെന്ന് ഇരുവരെയും ധരിപ്പിച്ചിട്ടുണ്ട്. രണ്ട് ഓഫീസുകളും ജില്ലാ ആസ്ഥാനത്ത് തന്നെ നില നിര്‍ത്താന്‍ ഇട പെടണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി യോട് ആവശ്യപ്പെട്ടതായി എന്‍.എ നെല്ലിക്കുന്ന് അറിയിച്ചു.
Post a Comment
0 Comments